കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ലീഗൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ജനുവരി രണ്ടുമുതൽ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ കുവൈത്തിലെ ഇന്ത്യക്കാർക്ക് നിയമോപദേശം തേടാം. ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈത്തുമായി സഹകരിച്ചാണ് എംബസി ലീഗൽ ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്. എംബസിയുടെ നിലവിലെ അഭിഭാഷക പാനലിെൻറ സേവനത്തിന് പുറമെയാണ് ഹെൽപ് ഡെസ്ക് സ്ഥാപിച്ചത്. പാനലിൽനിന്ന് നിയമോപദേശം തേടാൻ ആഗ്രഹിക്കുന്നവർ cw.kuwait@mea.gov.in എന്ന വിലാസത്തിൽ സന്ദേശത്തിെൻറ പകർപ്പ് അയക്കണം.
ഹെൽപ് ഡെസ്ക് വഴിയും അഭിഭാഷക പാനൽ വഴിയും നൽകുന്ന സേവനങ്ങൾ ഉപദേശ സ്വഭാവത്തിൽ മാത്രമുള്ളതാണെന്നും ഉപദേശം സ്വീകരിക്കണോ എന്നത് വ്യക്തികളുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ഇക്കാര്യത്തിൽ എംബസിക്ക് ഉത്തരവാദിത്തമേൽക്കാൻ കഴിയില്ലെന്നും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
അഡ്വ. ബെന്നി തോമസ് (ഫോൺ: 66907769, മെയിൽ: bennynalpathamkalam@hotmail.com), അഡ്വ. ദീപ അഗസ്റ്റിൻ (ഫോൺ: 69031902, മെയിൽ: deepapraveenv@gmail.com), അഡ്വ. ഹജീർ നൈനാൻ കോയ (ഫോൺ: 50660640, മെയിൽ: hajeerninan@gmail.com), അഡ്വ. ജോസഫ് വിൽഫ്രഡ് (ഫോൺ: 51415344, മെയിൽ: josephwilfred39@gmail.com), അഡ്വ. നസറി അബ്ദുറഹ്മാൻ (ഫോൺ: 51776951, മെയിൽ: advnasariabdul@gmail.com) എന്നിവരാണ് ഹെൽപ് ഡെസ്ക്കിൽ നിർദേശങ്ങൾ നൽകുന്നത്.
അത്ബി അൽ തനൂൻ (എ.എം.എസ് ലീഗൽ ഗ്രൂപ്, മെയിൽ: amslegalgroup@gmail.com), ഫർറാജ് ഉബൈദൽ അറാദ (അൽ അറാദ ഗ്രൂപ് ലീഗൽ കൺസൽട്ടൻസി, മെയിൽ: farraj.lawyer@gmail.com), മർവ അൽ മതാഖി (മറാഫി ആൻഡ് മതാഖി ലോ ഫേം, മെയിൽ: m.marafilawfirm@gmail.com), മുഹമ്മദ് അൽ ഹിലാൽ ഇനീസി (മെയിൽ: aleneziq8i@gmail.com), നവാഫ് അൽ മുതൈരി (അൽ ദാർ ഫോർ കൺസൽട്ടൻസീസ് ആൻഡ് ലോ അഫയേഴ്സ്, മെയിൽ: fawyahmed652@gmail.com), ഉസ്മാൻ എ. അൽ മസൂദ് (അർകാൻ ലീഗൽ കൺസൽട്ടൻറ്സ്, മെയിൽ: al-mas3oud@hotmail.com), സാമിർ ചാർത്തൂനി (അൽ അഹദ് അറ്റോണീസ് അറ്റ് ലോ ആൻഡ് ലീഗൽ അഡ്വൈസേഴ്സ്, മെയിൽ: samchartouni@live.com) എന്നിവർ അഭിഭാഷക പാനലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.