കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് വ്യാഴാഴ്ച നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ്. ഉച്ചക്ക് 12ന് ആരംഭിക്കും. 11 മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ഓണം-ഈദ് സംഗമം നടക്കും. താലപ്പൊലിയും ചെണ്ടമേളത്തോടുകൂടി മഹാബലി എഴുന്നള്ളത്ത്, സാംസ്കാരിക സമ്മേളനം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി, ഒപ്പന, മാപ്പിളപ്പാട്ടുകൾ, വിവിധയിനം നൃത്തനൃത്യങ്ങൾ, കുവൈത്തിലെ പ്രസിദ്ധ ഗായകർ അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. ഓണസദ്യയും ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ‘സ്നേഹ സംഗമം- 2023’ പരിപാടി മാറ്റിവെച്ചു. വിശിഷ്ടാതിഥി എം.പി. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതിനാലാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. പുതുക്കിയ സ്ഥലവും തീയതിയും വിശിഷ്ടാതിഥിയെയും പിന്നീട് അറിയിക്കും.
ആദർശരാഷ്ട്രീയത്തിന്റെ പ്രതീകമായ അബ്ദുസ്സമദ് സമദാനി എം.പി പരിപാടിയിൽനിന്ന് പിന്മാറിയത് യോജിക്കാനാവാത്ത നടപടിയായി കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗാന്ധിസ്മൃതി കുവൈത്തിന്റെ പ്രവർത്തനങ്ങൾ യഥാവിധി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.