കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ഡി​സം​ബ​ർ 22 ബു​ധ​നാ​ഴ്​​ച ന​ട​ത്തും. വൈ​കീ​ട്ട്​ 3.30ന്​ ​എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ പ​​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

എ​ൻ​ജി​നീ​യ​ർ​മാ​ർ, ന​ഴ്​​സു​മാ​ർ എ​ന്നി​വ​രു​ടെ വി​ഷ​യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഓ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും.

ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ​ഇ-​മെ​യി​ൽ അ​യ​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പ​​​ങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​ഐ.​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി സ​ന്ന​ദ്ധ സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​വ​ർ നേ​രി​ട്ട്​ എ​ത്ത​ണ​മെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഇ​വ​രും community.kuwait@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ പേ​ര്​ അ​റി​യി​ക്ക​ണം.

Tags:    
News Summary - Indian Embassy Open House on 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.