കുവൈത്ത് സിറ്റി: ‘ലക്ഷ്യബോധമുള്ള കുടുംബം, ധർമനിഷ്ഠയുള്ള സമൂഹം’ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കാമ്പയിനിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ കുടുംബ സംഗമം വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രക്ഷാകർതൃത്വം, ഖുർആനിക വായന, പ്രവാസികളുടെ വെക്കേഷൻ, നിങ്ങളുടെ ശത്രുവിനെ അറിയുക, പ്രമേയാവതരണം തുടങ്ങി വിവിധ സെഷനുകൾ ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു. റമദാനിൽ സംഘടിപ്പിച്ച റയ്യാൻ മത്സരത്തിലെ കുവൈത്ത് തല വിജയികൾക്കുള്ള സമ്മാന വിതരണവും സംഗമത്തിൽ നടക്കും. ഫോൺ- 9906 0684, 97827920.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.