കുവൈത്ത് സിറ്റി: റമദാനെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ വ്യക്തിഗത പ്ലാനുകളും ആസൂത്രണങ്ങളും നടത്തണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മർകസുദ്ദഅ്വ സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേന്ദ്ര ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുർആനെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ജനങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്താൻ കഴിയണം. മാനവിക സാഹോദര്യത്തെ വാരിപ്പുണരാൻ കഴിയണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് തണലാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും സാധിക്കണമെന്നും അദ്ദേഹം ഉണർത്തി.
ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.