ഖുർആൻ പഠനപരീക്ഷയിൽ വിജയിയായ എം.കെ. മനാഫ്, ഔഖാഫ് പ്രതിനിധി മുഹമ്മദലിയിൽനിന്ന് സമ്മാനം

സ്വീകരിക്കുന്നു

ഇന്ത്യൻ ഇസ്‍ലാഹി സെൻറർ മാസാന്ത സംഗമം

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെൻറർ ‘ഖുർആൻ തദബ്ബുറും തഫ്സീറും’ എന്ന ശീർഷകത്തിൽ മാസാന്ത സംഗമം നടത്തി. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രസിഡന്റ് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. അയ്യൂബ്ഖാൻ അധ്യക്ഷത വഹിച്ചു. ‘സുറത്തു യാസീന്റെ അകംപൊരുൾ’ എന്ന വിഷയത്തിൽ ഷമീം ഒതായി ഉദ്ബോധന പ്രസംഗം നിർവഹിച്ചു.

ഖുർആൻ ക്വിസിലും പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ ആദ്യ പത്തുപേരായ യഹ് യ വെള്ളയിൽ, കെ.ടി. ഹാജറ, പി. ഹുസ്ന, ബിസ്മിത, സാജിത റഫീഖ്, നജുമ, മുർഷിദ് അരീക്കാട്, സഫിയ, ബബിദ, മുനീർ മുഹമ്മദ് എന്നിവർക്ക് ഔഖാഫ് പ്രതിനിധി മുഹമ്മദലി പ്രത്യേക സമ്മാനങ്ങൾ വിതരണംചെയ്തു. ഖുർആൻ പഠിതാക്കൾക്കുള്ള 87 ഓളം സമ്മാനങ്ങളും വിതരണം ചെയ്തു. മനാഫ് മാത്തോട്ടം ആശംസാപ്രസംഗം നടത്തി. സൈദ് മുഹമ്മദ്, മുർഷിദ് അരീക്കാട്, അബൂബക്കർ സിദ്ദീഖ് മദനി എന്നിവർ നേതൃത്വം നൽകി.

ഖുർആൻ പഠിതാവ് യഹ് യ വെള്ളയിൽ ഖിറാഅത്ത് നടത്തി. സെക്രട്ടറി നാസർ മുട്ടിൽ സ്വാഗതവും നബീൽ നന്ദിയും പറഞ്ഞു.അബ്ദുൽ അസീസ് സലഫിയുടെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചയും ഓൺലൈനായി സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസിൽ അഞ്ഞൂറോളം പേർ വിവിധ രാജ്യങ്ങളിൽനിന്നായി പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - indian islahi center-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.