കുവൈത്ത് സിറ്റി: സംഘടിതമായ ധാർമിക പ്രവർത്തനങ്ങൾ സുരക്ഷിത സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. അൻവർ സാദത്ത്. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വിങ് മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ‘ഇസ്ലാമിക മാതൃക’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതുതലമുറയെ ഇസ്ലാമിക മൂല്യങ്ങളിൽ ഉറപ്പിച്ചു നിർത്താൻ കൂട്ടായ്മകളിലൂടെ പരിശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
സംഗമം സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് ഹഴിസ് അൽ മുതൈരി ഉദ്ഘാടനം ചെയ്തു. ‘നല്ല വ്യക്തിത്വം: സുരക്ഷിത സമൂഹം’ എന്ന വിഷയത്തിൽ അൽ അമീൻ സുല്ലമി സംസാരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ മുഖ്യാതിഥിയായി സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ദഅ് വ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ഐമൻ അൽഫസാൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.