കുവൈത്ത് സിറ്റി: കെ.കെ.എം.എ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ക്ഷേമനിധി വിതരണം ചെയ്തു. ഇരുപത് കുടുംബങ്ങൾക്കുള്ള ക്ഷേമനിധി വ്യവസായിയും പി.കെ ഗ്രൂപ് ചെയർമാനുമായ പി.കെ അഹമ്മദ് കൈമാറി. കൊല്ലം ദഅ്വ കോളജ് പ്രിൻസിപ്പൽ ശുഹൈബ് ഹൈതമി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖ ഭാഷണം നടത്തി. പി.കെ. മാനു മുസ്ലിയാർ, കെ.സിദ്ദീഖ്, അക്ബർ സിദ്ദീഖ്, കെയർ ഫൗണ്ടേഷൻ സെക്രട്ടറി എൻ.എ. മുനീർ, ചെയർമാൻ എ. പി. അബ്ദുൽ സലാം, കെ.സി റഫീഖ്, ഒ.പി. ഷറഫുദ്ദീൻ, പി.പി.പി. സലീം, മഹ്മൂദ് പെരുമ്പ, എൻ.കെ. അബ്ദുൽ റസാഖ്, സജ്ബീർ, നയിം കാതിരി എന്നിവർ സംസാരിച്ചു.
പ്രാർത്ഥന സദസ്സിന് ഖാലിദ് മൗലവി സാഹിബ് നേതൃത്വം നൽകി. ട്രഷറർ സുബൈർ ഹാജി, അലിക്കുട്ടി ഹാജി, യു.എ. ബക്കർ, അബ്ദുൽ സലാം, ബഷീർ അമേത്ത്, അസീസ് ഹാജി, ടി.എം. ഇസ്ഹാഖ്, എം.കെ. മുസ്തഫ, ഉമ്മർ, ദിലീപ് കോട്ടപ്പുറം, അബ്ദുൽ റഹിമാൻ പടന്ന എന്നിവർ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു. സലീം അറക്കൽ, അബ്ദു കുറ്റിച്ചിറ, ശറഫുദ്ദീൻ എം.സി, മാമു കോയ, ഹനീഫ മൂഴിക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. കെ.കെ.എം.എ വർക്കിങ് പ്രസിഡന്റ് എ.വി മുസ്തഫ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.