കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ സോണൽ തർബിയ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.കെ. അബ്ദുൽ ലത്തീഫ്, മുഹമ്മദ് ശാനിബ് എന്നിവർ യഥാക്രമം 'സലാഹുദ്ദീൻ അയ്യൂബിയും ആധുനിക വായനയും' 'ഇസ്തിഖാമത്ത് പകരുന്ന ഫലങ്ങൾ' വിഷയത്തിൽ പ്രഭാഷണം നിർവഹിച്ചു. സമകാലിക ലോകത്ത് സലാഹുദ്ദീൻ അയ്യൂബിയുടെ ജീവചരിത്രം പഠിക്കേണ്ടതും പാഠമുൾക്കൊള്ളേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുന്നുവെന്ന് അബ്ദുൽ ലത്തീഫ് സൂചിപ്പിച്ചു.
ഏതൊരു ആരാധനയും ഭക്തിയോടെയും സ്ഥിരമായും നിലനിർത്തുന്നിടത്താണ് പുണ്യമെന്ന് ശാനിബ് മൗലവി സദസ്സിനെ ഉൽബോധിപ്പിച്ചു. ബദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. ആരിഫ് പുളിക്കൽ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.