കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് മെഡിക്കൽ സാമഗ്രികൾ കൊണ്ടുപോകാൻ ഇന്ത്യൻ നാവികസേനയുടെ കപ്പൽ കുവൈത്തിലെത്തി. 'ഐ.എൻ.എസ് കൊൽക്കത്ത' എന്ന കപ്പലാണ് ശുവൈഖ് തുറമുഖത്ത് നങ്കൂരമിട്ടത്. കുവൈത്ത് സർക്കാർ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ ടാങ്കുകളും കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന 500 ഒാക്സിജൻ സിലിണ്ടറുകളും നാല് ഒാക്സിജൻ കോൺസെൻട്രേറ്ററുകളും കൊണ്ടുപോകാനാണ് കപ്പൽ എത്തിയത്.
ഇന്ത്യൻ അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ എംബസി അധികൃതരും കുവൈത്ത് അധികൃതരും തുറമുഖത്ത് കപ്പലിനെ സ്വീകരിക്കാനെത്തി. കുവൈത്തിെൻറ സ്നേഹത്തിനും സഹായത്തിനും ഇന്ത്യൻ അംബാസഡർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ഇന്ത്യക്ക് സഹായം നൽകാൻ തീരുമാനിച്ചത്.
ഒാക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലുപ്പത്തിലുള്ള ഒാക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കുവൈത്ത് അയക്കുന്നത്. സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ് ഇന്ത്യ കോവിഡ് കാരണം കടന്നുപോകുന്നത്. ആശുപത്രികളിൽ ഒാക്സിജനും വെൻറിലേറ്ററുകളും ബെഡുകളും കുറവായി ജനങ്ങൾ നെേട്ടാട്ടമോടുകയാണ്. ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.