കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി.
കഴിഞ്ഞ മേയിലാണ് തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഫിലിപ്പൈൻ വീട്ടു ജോലിക്കാര്‍ക്ക് കുവൈത്ത് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.ഉഭയകക്ഷി ചർച്ചകൾ വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കഴിയുമെന്നാണ് ഫിലിപ്പീനോ പ്രതിനിധി സംഘത്തിന്റെ പ്രതീക്ഷ. കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈന്‍സുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.