കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ധാരാളം വിദഗ്ധ തൊഴിലാളികളുടെ സേവനം തൊഴിൽ വിപണിക്ക് നഷ്ടപ്പെടുത്തിയതായി ഇക്കണോമിക് ഒബ്സർവർ മാസിക വിലയിരുത്തി. വിദേശ തൊഴിലാളികളെ കാര്യമായി ആശ്രയിക്കുന്ന സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിക്കും. പൊതുമേഖലയിൽ വിദഗ്ധരായ വിദേശ ജോലിക്കാരെ ഒഴിവാക്കി സ്വദേശികളെ മാനദണ്ഡങ്ങളിൽ ഇളവ് നൽകി നിയമിക്കുന്നത് സാമ്പത്തിക വളർച്ചയെ ബാധിക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു. എല്ലാ മേഖലയിലും ജോലിയെടുക്കാൻ സ്വദേശികൾ സന്നദ്ധമായി വരുന്നുമില്ല.
വിദേശികളുടെ എണ്ണം കുറയുന്നതോടെ തൊഴിലാളി ക്ഷാമം ഉണ്ടാകുകയും ശമ്പളത്തിൽ തൊഴിലാളികൾക്ക് വിലപേശൽ ശേഷി വർധിക്കുകയും ചെയ്യും.
വിദേശികൾ ചെയ്യുന്ന പല ജോലികളും കുവൈത്തികൾ ചെയ്യാൻ തയാറല്ല. സ്വദേശികളെ നിയമിക്കാൻ വിദേശികൾക്ക് നൽകുന്നതിെൻറ ഇരട്ടിയിലേറെ ശമ്പളം നൽകേണ്ടി വരുന്നു. ഉൽപാദന ക്ഷമതയിൽ വിദേശ തൊഴിലാളികളാണ് മുന്നിൽ നിൽക്കുന്നത്. കുവൈത്തിലെ സ്വകാര്യ മേഖലയിൽ 16 ലക്ഷം വിദേശികളും 73,000 കുവൈത്തികളുമാണ് ജോലി ചെയ്യുന്നത്. 2021ൽ രണ്ടു ലക്ഷത്തിലേറെ വിദേശികൾ സ്ഥിരമായി കുവൈത്ത് വിട്ടു. റീെട്ടയിൽ, ഹോസ്പിറ്റാലിറ്റി മേഖലയെ ഇതു ബാധിച്ചു. സൗദിയും യു.എ.ഇയും പോലെയുള്ള രാജ്യങ്ങൾ സ്ഥിരംതാമസാനുമതി ഉൾപ്പെടെ നൽകി വിദേശ നിക്ഷേപകരെ ആകർഷിക്കുകയാണെന്നും നിക്ഷേപം ആകർഷിക്കുന്നതിൽ കുവൈത്ത് പിന്നാക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.