കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്ക്) ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘ഫ്ലോറൻസ് ഫിയസ്റ്റ- 2024’ എന്ന പേരിൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ആഘോഷം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് അധ്യക്ഷത വഹിച്ചു. കുവൈത്ത് നഴ്സിങ് സർവിസ് ഡയറക്ടർ ഡോ. ഇമാൻ യൂസഫ് അൽ അവാദി ആശംസകൾ നേർന്നു. ഇന്ത്യൻ നഴ്സുമാരുടെ കഴിവിനെയും കഠിനാധ്വാനത്തെയും അവർ പ്രശംസിച്ചു.
കുവൈത്തിലെ വിവിധ ഹോസ്പിറ്റലുകളിൽ ദീർഘകാലം ജോലി ചെയ്ത സീനിയർ നഴ്സസുമാരെ ചടങ്ങിൽ ആദരിച്ചു. ഇൻഫോക്ക് സുവനീർ ‘മിറർ- 2024’ പ്രകാശനവും നടന്നു. നഴ്സുമാരുടെയും കുട്ടികളുടെയും നൃത്തം, സംഗീതനിശ എന്നിവയും നടന്നു. സമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി സേവനങ്ങൾ ഇൻഫോക് ഈ കാലയളവിൽ നടത്തിയതായി സംഘാടകർ അറിയിച്ചു. ഈ വർഷം സമൂഹികക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി ‘ഇൻഫോക് കെയർ’ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകി. ‘ഇൻഫോക് കെയറിന്റെ’ ലോഗോ ഇൻഫോക് സബാ ഏരിയ കോഓഡിനേറ്റർ വിജേഷ് വേലായുധൻ പ്രകാശനം ചെയ്തു. ഇൻഫോക്ക് സെക്രട്ടറി ഹിമ ഷിബു സ്വാഗതവും ട്രഷറർ അംബിക ഗോപൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.