കുവൈത്ത് സിറ്റി: ഇന്ത്യൻ നാവിക കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം കുവൈത്തിലെത്തുന്നു. ഈ മാസം 19, 20 തീയതികളിൽ ഷുവൈഖ് തുറമുഖത്ത് കപ്പൽ എത്തും. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോകാൻ കഴിവുള്ള മിസൈൽവേധ കപ്പലാണ് ഐ.എൻ.എസ് വിശാഖപട്ടണം. 163 മീറ്റർ നീളവും 7000 ടൺ ഭാരവുമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകൾ ഘടിപ്പിക്കാം. രണ്ട് ഹെലികോപ്ടറുകളെ വഹിക്കാനുമാകും. രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐ.എൻ.എസ് വിശാഖപട്ടണം പ്രവർത്തിക്കും. ഇന്ത്യൻ നാവികസേനയുടെ കരുത്തായ കപ്പൽ 2021 നവംബർ 21 നാണ് കമീഷൻ ചെയ്തത്.
കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്ക് കപ്പൽ സന്ദർശിക്കാനുള്ള അവസരം ഉണ്ടാകും. രണ്ടു ദിവസവും വൈകീട്ട് ആറു മുതൽ ഏഴുവരെയാണ് സന്ദർശന സമയം. സന്ദർശകർ പേര്, സിവിൽ ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതം https://docs.google.com/forms/d/e/1FAIpQLSf36dfDC0REEHMGWt7Uv0KmLxbzbS6bF2S5NcaFL8mvsgFNDA/viewform?usp=pp_url ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.