കുവൈത്ത് സിറ്റി: ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻറ് ഓഫിസുകളിൽ വാണിജ്യമന്ത്രാലയം പ്രത്യേക പരിശോധന കാമ്പയിൻ ആരംഭിച്ചു. രാജ്യത്ത് ഗാർഹികജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുകയും ഓഫിസുകൾക്കെതിരെ വ്യാപകമായ പരാതികൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കാമ്പയിൻ. ഹവല്ലിയിലെ നാല്പതോളം ഓഫിസുകളിൽ കഴിഞ്ഞദിവസം മന്ത്രാലയത്തിലെ എമർജൻസി ഇൻസ്‌പെക്ഷൻ ടീം പരിശോധന നടത്തി. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറിന് വിമാന ടിക്കറ്റ് ഉൾപ്പെടെ 890 ദിനാർ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഈടാക്കരുതെന്നും മന്ത്രാലയത്തിലെ എമർജൻസി ടീം തലവൻ അഹമ്മദ് അൽ-ഇസ പറഞ്ഞു. മന്ത്രാലയ തീരുമാനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഓഫിസുകൾ അടച്ചുപൂട്ടുകയോ ലൈസൻസ് പിൻവലിക്കുകയോ ചെയ്യും.
ഇത്തരത്തിലുള്ള ആദ്യ പരിശോധനയാണ് ഇതെന്നും എല്ലാ ഗവർണറേറ്റുകളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പരിശോധനവേളയിൽ അടഞ്ഞുകിടന്നിരുന്ന ഏതാനും ഓഫിസുകൾക്ക് മുന്നിൽ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.