കുവൈത്ത് സിറ്റി: ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സ്വകാര്യ ഫാർമസികളില്‍ പരിശോധന തുടരുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍. സ്വകാര്യ ഫാർമസികളിൽ നടത്തിയ പരിശോധനയിൽ പലതും നിയന്ത്രിക്കുന്നത് യഥാർത്ഥ ലൈസൻസ് ഉടമകളല്ലെന്നും, ഇത്തരം അനധികൃത ഫാർമസി സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാകുന്നതോടെ അടച്ചുപൂട്ടന്ന ഫാർമസികളുടെ എണ്ണം 100 കവിയുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.മറ്റു സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും പരിശോധന നടന്നുവരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധയിൽ അഞ്ച് സ്വകാര്യ ഹെൽത്ത് സെന്ററുകൾ, 40 മെഡിക്കൽ ക്ലിനിക്കുകൾ, 20 സ്വകാര്യ ഫാർമസികൾ എന്നിവയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. പ്രത്യേക പരിശോധന കമ്മിറ്റികളുടെ നിരീക്ഷണത്തിന്റെയും മെഡിക്കൽ റെസ്‌പോൺസിബിലിറ്റി അതോറിറ്റിയുടെ അന്വേഷണ ഫലങ്ങളുടെ ശിപാർശകളുടെയും അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ പരിശോധനാ സമിതി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മെഡിക്കൽ സേവനങ്ങളുടെ നടത്തിപ്പു മുതൽ മെഡിക്കൽ പ്രാക്ടീസ് നിയമങ്ങൾ വരെ പാലിക്കാത്തത് ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.