കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ മിന്നൽ പരിശോധന നടത്തി. പ്രത്യേക സുരക്ഷ സേന, ജയിൽ സുരക്ഷ അഡ്മിനിസ്ട്രേഷൻ എന്നിവ സംയുക്തമായാണ് പരിശോധന കാമ്പയിൻ നടത്തിയത്. പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച മൊബൈൽ ഫോണുകളും കത്തികളും പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം ലംഘിച്ചവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫ അൽ മുല്ലയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജയിലുകളില്‍ അനധികൃതമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.