കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് 43 ഹോട്ടലുകൾ സജ്ജം. ഹോട്ടൽ ഉടമകളുടെ സംഘടന പട്ടിക വ്യോമയാന വകുപ്പിനു കൈമാറി. കൂടുതൽ ഹോട്ടലുകൾ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി പട്ടിക വിപുലപ്പെടുത്തുമെന്ന് അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. kuwaitmosafer.com എന്ന ഒാൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടത്. ഏതു ഹോട്ടലുകൾ വേണമെന്ന് യാത്രക്കാരന് തീരുമാനിക്കാം.
ഫെബ്രുവരി 21 മുതലാണ് ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീൻ അനുഷ്ഠിക്കണമെന്ന നിബന്ധനയോടെ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകൾക്കു മാത്രമാണ് ക്വാറൻറീൻ സൗകര്യമൊരുക്കാൻ അനുമതി നൽകിയത്.
ആറു രാത്രിയിലേക്കും ഏഴു പകലിലേക്കും കുറഞ്ഞ നിരക്ക് 120 ദീനാറും കൂടിയ നിരക്ക് 330 ദീനാറുമാണ്. ത്രീ സ്റ്റാർ സിംഗ്ൾ റൂം 120 ദീനാർ, ഡബ്ൾ റൂം 180 ദീനാർ, ഫോർ സ്റ്റാർ സിംഗ്ൾ റൂം 180 ദീനാർ, ഡബ്ൾ റൂം 240 ദീനാർ, ഫൈവ് സ്റ്റാർ സിംഗ്ൾ റൂം 270 ദീനാർ, ഡബ്ൾ റൂം 330 ദീനാർ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണത്തിന് ദിവസം ആറു ദീനാർ മുതൽ 10 ദീനാർ വരെ ഇൗടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.