കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും മാറ്റുന്നതിെൻറ ഭാഗമായി രൂപവത്കരിച്ച ഇൻഷുറൻസ് ആശുപത്രി പൂർണമായി പ്രവർത്തന സജ്ജമാവുക 2022ൽ.
ഇൗവർഷം പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി പല കാരണങ്ങളാൽ വൈകുകയായിരുന്നു. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരുക. അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് വലിയ ആശുപത്രികൾ പ്രവർത്തിക്കുക.
മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികംവരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിെൻറ പ്രയോജകരായി മാറും. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. ഹവല്ലിയിലും ഫർവാനിയയിലും ദമാൻ ക്ലിനിക്കുകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ദജീജിലെ ക്ലിനിക് ദമാൻ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ദമാൻ അൽ സനാഇ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. അടുത്തമാസത്തോടെ ഇവിടെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കും. ഹവല്ലി, ഫർവാനിയ കേന്ദ്രങ്ങളിൽ ഇതുവരെ 5000ത്തിലേറെ പേർ ചികിത്സ നേടിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
130 ദീനാർ ഇൻഷുറൻസ് തുക നൽകുന്നുണ്ടെങ്കിലും ഒാരോ സന്ദർശനത്തിനും രണ്ടു ദീനാർ ഫയൽ ഒാപണിങ് ഫീസ് നൽകേണ്ടി വരും.
എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശപത്രികളും ക്ലിനിക്കുകളുമാണ് തയാറാവുന്നതെന്നും ജീവനക്കാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ അന്താരാഷ്ട്ര മാനദണ്ഡവും നിലവാരവും പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതോടെ സർക്കാർ ആശുപത്രിയിലെയും ക്ലിനിക്കുകളിലെയും തിരക്ക് ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.