കുവൈത്ത് സിറ്റി: ഫുൾകവർ ഇൻഷുറൻസ് ഇല്ലാതെയും അനധികൃതമായും നടത്തുന്ന സ്വകാര്യ ട ്രാൻസ്പോർട്ടിങ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതുമൂലം ഇരകൾക്ക് ആനുകൂല്യം നഷ് ടമാവുന്നു. ഗാർഹികത്തൊഴിൽ വിസയിലുള്ളവർ വരെ ഹെവി വാഹനങ്ങളിൽ ട്രാൻസ്പോർേട്ട ഷൻ നടത്തുന്നത് വ്യാപകമാണ്. നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ സ്ഥിരമായി കൊണ്ടുപോവുന്ന വാഹനങ്ങളിൽ വലിയൊരു വിഭാഗം ഇത്തരത്തിൽ അനധികൃതമാണ്.
കഴിഞ്ഞദിവസം അപകടത്തിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്നത് ഖാദിം വിസക്കാരനാണ്. ഇതുകൊണ്ടുതന്നെ കേസ് കൊടുക്കാൻ കഴിയാതെ മരിച്ച നഴ്സിെൻറ കുടുംബത്തിന് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സ്ഥിതിയുണ്ടായി. കുവൈത്തികളുടെ പേരിലുള്ള വാഹനം വാടക്ക് എടുത്താണ് ഹെവി ലൈസൻസ് പോലും ഇല്ലാത്തവർ കരാർ അടിസ്ഥാനത്തിൽ ട്രാൻസ്പോർേട്ടഷൻ നടത്തുന്നത്.
നഴ്സുമാരുടെ വാഹനങ്ങൾ അമിത വേഗത്തിലാണ് പായുന്നതെന്നും പരാതിയുണ്ട്. വീട്ടിലെ ജോലി കഴിഞ്ഞ് ഡ്യൂട്ടിക്ക് ഇറങ്ങാൻ വൈകുന്നവർ പഞ്ചിങ് സമയം പാലിക്കാൻ ധൃതിപ്പെടുന്നു. തിരികെ പെെട്ടന്ന് വീട്ടിലെത്താനും ആഗ്രഹിക്കുന്നതിനാൽ വേഗമുള്ള ഡ്രൈവർമാർക്കാണ് ഡിമാൻഡ്. ചെറിയ നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലൈറ്റ് വാഹനത്തിെൻറ ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനങ്ങൾ ഒാടിക്കുന്നവരും കുറവല്ല. അമിതമായി ആളെ കയറ്റുന്നതും ഇൻഷുറൻസ് ലഭ്യതയെ ബാധിക്കുന്നു. കരാറുകാർ നിശ്ചിത എണ്ണത്തിലും അധികം ആളുകളെ വഹിച്ചാണ് ഗതാഗതം നടത്തുന്നത്. യാത്രക്കാരിൽ ഭൂരിഭാഗത്തിനും ഇതുസംബന്ധിച്ച് അവഗാഹമില്ല. എന്തെങ്കിലും അപകടം സംഭവിക്കുേമ്പാൾ മാത്രമാണ് സാേങ്കതിക ബുദ്ധിമുട്ടുകളെ കുറിച്ച് ആളുകൾ ചിന്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.