കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കമ്പനികള്‍ക്ക് നേരിട്ട് ഓഫിസുകള്‍ ആരംഭിക്കാനുള്ള അനുവാദം നല്കി സര്‍ക്കാര്‍. ഇത് സംബന്ധമായ സര്‍ക്കുലര്‍ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതോടെ വിദേശ കമ്പനികൾക്ക് പ്രാദേശിക ഏജന്റില്ലാതെ രാജ്യത്ത് നേരിട്ട് ഓഫിസ് ആസ്ഥാനങ്ങള്‍ തുറക്കാന്‍ കഴിയും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
വിദേശ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നതിന്റെ ഭാഗമായി നേരത്തേ ആർട്ടിക്കിൾ 31 നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിരുന്നു. നിയമം പ്രാബല്യത്തിലായതോടെ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പ്രോജക്ടുകളിലും ബിഡുകളിലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.