അന്താരാഷ്ട്ര തൈക്വാൻഡോ മത്സരം; കുവൈത്തിന് രണ്ടു സ്വർണം

കുവൈത്ത് സിറ്റി: അറബ് തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് രണ്ടു സ്വർണം. ഖാലിദ് അൽ മുതൈരി, ഗരീബ അൽ സയീദ് എന്നിവരാണ് സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായത്. 45 കിലോഗ്രാമിൽ താഴെയുള്ള പുരുഷന്മാരുടെ അമച്വർ വിഭാഗത്തിലാണ് ഖാലിദ് അൽ മുതൈരിയുടെ സ്വർണനേട്ടം.

68 കിലോഗ്രാമിനു മുകളിലുള്ള വനിതകളുടെ മത്സരത്തിലാണ് ഗരീബ അൽ സയീദ് സ്വർണവിജയം നേടിയത്.ചാമ്പ്യൻഷിപ്പിൽ നേരത്തേ കുവൈത്ത് ടീം രണ്ടു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മെഡലുകൾ നേടിയിരുന്നു. സ്വർണം നേടിയവരെ വിവിധ തലങ്ങളിലുള്ളവർ അഭിനന്ദിച്ചു.

കുവൈത്ത് ടീം പരിശീലകരായ വലീദ് അൽ മെർഷാദും എംനൈഫ് അൽ ദൈഹാനിയും താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് വിലയിരുത്തി. അവരുടെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്ന് എടുത്തുപറഞ്ഞ ഇരുവരും വിജയികളെ അഭിനന്ദിച്ചു. നേട്ടം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിക്കുന്നതായി വിജയികൾ വ്യക്തമാക്കി.

Tags:    
News Summary - International Taekwondo Competition; Two golds for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.