കുവൈത്ത് സിറ്റി: സാൽമിയയിൽ സുരക്ഷ പരിശോധന നടത്തി. 370 ഗതാഗത ലംഘനങ്ങൾ രേഖപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ടുപേരെയും രണ്ട് താമസ നിയമ ലംഘകരെയും പിടികൂടി. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച ഈജിപ്ത് പൗരനെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഗതാഗത വകുപ്പ് അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
താമസരേഖകൾ ഇല്ലാത്തവരെ പിടികൂടാൻ പൊതുസുരക്ഷ വിഭാഗം നടത്തി വന്ന പരിശോധന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.