കുവൈത്ത് സിറ്റി: വോട്ടവകാശം എന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യം അടുത്ത തവണയെങ്കിലും പൂർത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷ. നാട്ടിലെത്തി വോട്ട് ചെയ്യുക എന്നത് ഭാരിച്ച ചെലവുള്ളതായതിനാൽ ഭൂരിപക്ഷം പ്രവാസികൾക്കും അപ്രാപ്യമാണ്.
ഇപ്പോഴാകെട്ട, പോയാൽ തിരിച്ച് തൊഴിലിടത്തിലേക്കുതന്നെ തിരിച്ചുവരാനും പറ്റാത്ത സ്ഥിതിയാണ്. കുവൈത്ത് കോവിഡ് പ്രതിസന്ധി കാരണം വിദേശികൾക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നാട്ടിൽ പകരക്കാരനെ ചുമതലപ്പെടുത്തുന്ന പ്രോക്സി വോട്ട് സമ്പ്രദായമോ എംബസി വഴി വിദേശ രാജ്യങ്ങളിൽതന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കുകയോ ചെയ്യണം. ഒാൺലൈനായി വോട്ടുചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർത്തിയിട്ടും വർഷങ്ങളായി.
താരതമ്യേന പ്രായോഗികമായ പ്രോക്സി വോട്ട് സമ്പ്രദായം അടുത്ത തെരഞ്ഞെടുപ്പിന് മുെമ്പങ്കിലും സാധ്യമാവുമെന്നാണ് പ്രതീക്ഷ. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്നു. കുവൈത്തിൽ മാത്രം ആറു ലക്ഷത്തിലധികം മലയാളികളുണ്ട്.ശക്തമായ മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലെയും ജയപരാജയങ്ങളെ സ്വാധീനിക്കാൻ പ്രവാസി വോട്ടിന് ശേഷിയുണ്ട്. വോട്ടവകാശം ലഭിച്ചാലേ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള വിലപേശൽ ശേഷി പ്രവാസികൾക്ക് ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.