കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ അബ്ബാസിയ ഏരിയ വാർഷികാഘോഷ ഭാഗമായി 'ഇശൽ നിലാവ്' ഓൺലൈൻ പാട്ട് മത്സര പരിപാടികൾ സംഘടിപ്പിച്ചു.
എസ്തർ ഡിൻജൻ കലാപ്രതിഭയായി. ഏരിയ പ്രസിഡൻറ് ഹനീഫ പാലായിയുടെ അധ്യക്ഷതയിൽ കെ.ഇ.എ ആക്ടിങ് പ്രസിഡൻറ് നാസർ ചുള്ളിക്കര ഉദ്ഘാടനം ചെയ്തു.
ലളിതഗാനത്തിലും സിനിമ ഗാനത്തിലും എസ്തർ ഡിൻജൻ ഒന്നും വിഷ്ണു മണിക്കുട്ടൻ രണ്ടും സ്ഥാനം നേടി. പ്രസംഗ മത്സരത്തിൽ മറിയം സദ കുന്നിൽ ഒന്നാം സ്ഥാനവും റഹീം ആരിക്കാടി രണ്ടാം സ്ഥാനവും നേടി.
മാപ്പിളപ്പാട്ടിൽ എസ്തർ ഡിൻജർ ഒന്നും അബ്ദുൽ റഹീം രണ്ടും സ്ഥാനക്കാരായി.
മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ, ആക്ടിങ് ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഉപദേശക സമിതി അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ, അനിൽ കള്ളാർ, ജോയൻറ് സെക്രട്ടറി ശ്രീനിവാസൻ, മുൻ അബ്ബാസിയ ഏരിയ പ്രസിഡൻറ് സദൻ നീലേശ്വരം, അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി സുമേഷ് രാജ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും അബ്ബാസിയ ഏരിയ ട്രഷറർ ധനഞ്ജയൻ നന്ദിയും പറഞ്ഞു.കെ.ഇ.എ അബാസിയ ഏരിയ ഒാൺലൈനായി സംഘടിപ്പിച്ച 'ഇശൽ നിലാവ്' സംഗീത പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.