കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ സർഗമേളയുടെ ഓവറോൾ കലാകിരീടം അബ്ബാസിയ മദ്റസക്ക്. സാൽമിയ മദ്റസ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്റസ മൂന്നാം സ്ഥാനവും നേടി. കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത വിജയിയായി മുഹമ്മദ് ഇലാശിനെ തിരഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ അയാൻ മുഹമ്മദ് നൗഫലും വിജയിയായി. സബ് ജൂനിയറിൽ അയാൻ മുഹമ്മദ് ഷബീറും ആയിശ ഷെറിനും വിജയിയായി. സീനിയർ വിഭാഗത്തിൽ റെനിൻ റഹീസ്, മിസ്ബ സൈനബ് മഠത്തിൽ, അമാൻ ഫർദീൻ എന്നിവർ വ്യക്തിഗത വിജയികളായി.
ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ഡോ. അമീർ, അൻസാരി അബ്ദുറഹിമാൻ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് പാനായിക്കുളം, ഉപാധ്യക്ഷൻ സിദ്ദീഖ് മദനി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഫിറോസ് ചുങ്കത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും സ്റ്റുഡൻറ്സ് വളന്റിയർ സംഘവും പരിപാടികൾ നിയന്ത്രിച്ചു. ഔഖാഫ് മതകാര്യ വകുപ്പിന്റെ കീഴിലുള്ള റിഗ്ഗയിലെ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.