കുവൈത്ത് സിറ്റി: കുവൈത്ത് അയച്ച സഹായത്തിന്റെ 90 ശതമാനവും റഫ ക്രോസിങ് വഴി ഗസ്സയിൽ പ്രവേശിച്ചതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. സഹായം ഇസ്രായേൽ ആക്രമണ ഇരകളായ കുടുംബങ്ങൾക്കും ആശുപത്രികൾക്കും നേരിട്ട് വിതരണം ചെയ്തതായി കെ.ആർ.സി.എസുമായി അഫിലിയേറ്റ് ചെയ്ത ഗസ്സയിലെ ഫലസ്തീൻ വളന്റിയർ ടീമുകളുടെ തലവൻ അഹമ്മദ് അബുദയ്യ വ്യക്തമാക്കി.
ഗസ്സയിലെ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിലും മഹത്തായ സംഭാവനകൾക്കും പ്രയത്നങ്ങൾക്കും കുവൈത്ത് അമീറിന്റെയും ഭരണകൂടത്തിന്റെയും സർക്കാറിന്റെയും ജനങ്ങളുടെയും പങ്കിനെ അബുദയ്യ പ്രശംസിച്ചു. കുവൈത്തിന്റെ സഹായം തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.