കുവൈത്ത് സിറ്റി: യമനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്. ഇസ്രായേൽ ആക്രമണം മേഖലയിലെ സുരക്ഷാ സ്ഥിതി വഷളാക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തുരങ്കം വെക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അക്രമണത്തിന്റെയും നാശത്തിന്റെയും അന്തരീക്ഷത്തിൽ നിന്ന് പ്രദേശത്തെയും ജനങ്ങളെയും അകറ്റേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. സംഘട്ടനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനോടും ആഹ്വാനം ചെയ്തു.
യമനിൽ സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കാനും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.