കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തെ കുവൈത്ത് അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ സഹമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് വ്യക്തമാക്കി. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും തങ്ങളുടെ ബാധ്യതകൾ നിറവേറ്റണം.
മാനുഷികസഹായം തടസ്സങ്ങളില്ലാതെ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നും പ്രതിരോധമില്ലാത്ത ഫലസ്തീനികൾക്കായി സംരക്ഷണം നൽകണമെന്നും അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് ഇസ്രായേലിനെ വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.അറബ് വനിതകളുടെ സഹകരണത്തോടെ കുവൈത്ത് ഫെഡറേഷൻ ഓഫ് വിമൻസ് അസോസിയേഷൻ സംഘടിപ്പിച്ച ‘അറബ് വിമൻ, പീസ് ആൻഡ് സെക്യൂരിറ്റി’ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.