കുവൈത്ത് സിറ്റി: ഇസ്ലാമിലെ അനന്തരാവകാശ നിയമം മാനവികതയുടെ അടിസ്ഥാനത്തിലാണെന്നും യാഥാർഥ്യം പഠിക്കാതെ വിമര്‍ശിക്കുന്നത് അസംബന്ധമാണെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) കേന്ദ്ര എക്സിക്യൂട്ടിവ് സംഗമം.
നീതിയുടെയും തുല്യതയുടെയും സന്ദേശം ബാധ്യതകളുടെയും അവകാശങ്ങളുടെയും മാനദണ്ഡം കൂടി പരിഗണിച്ച് വേണമെന്നതാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമത്തിന്റെ യുക്തിഭദ്രത.
അവകാശങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് ബാധ്യതകളെയും കടപ്പാടുകളെയും മാനുഷിക ബന്ധങ്ങളെയും അവഗണിക്കുന്നവരാണ് ഇസ്ലാമിക ശരീഅത്തിനെ വികലമാക്കി ചിത്രീകരിക്കുന്നത്. ലിംഗസമത്വത്തിന്റെ പേരുപറഞ്ഞ് ലിംഗനീതിയെ നിരാകരിക്കുകയാണ് നവ ലിബറല്‍ സമൂഹങ്ങള്‍ ചെയ്യുന്നതെന്നും ഐ.ഐ.സി എക്സിക്യൂട്ടിവ് സംഗമം വിശദീകരിച്ചു.
കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് മദനി, അനസ് ആലുവ, മനാഫ് മാത്തോട്ടം, ടി.എം. അബ്ദുറഷീദ്, ഷമീം ഒതായി, അബ്ദുന്നാസർ മുട്ടിൽ, റാഫി കതിരൂർ, മുർഷിദ് അരീക്കാട്, അബ്ദുറഹിമാൻ അബൂബക്കർ, റോഷൻ മുഹമ്മദ്, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.