കുവൈത്ത് സിറ്റി: രാജ്യത്ത് ഈ ഘട്ടത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ അടക്കം മാസ്ക് ധരിക്കൽ നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു. പ്രത്യേകിച്ച് പെരുന്നാൾ ആഘോഷ പരിപാടികൾ നടക്കുന്ന സമയങ്ങളിൽ പ്രായമേറിയവരും കുറഞ്ഞ പ്രതിരോധശേഷിയുള്ളവരും ജാഗ്രത പാലിക്കണം. വിവിധ രാജ്യങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ കുവൈത്തിലെ ആരോഗ്യ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആഗോള, പ്രാദേശിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കഴിഞ്ഞവർഷം ലഭിച്ച അനുഭവസമ്പത്ത് മുതൽക്കൂട്ടാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.