കുവൈത്ത് സിറ്റി: സാങ്കേതികവിദ്യ, മെഡിക്കൽ ഗവേഷണം, ശസ്ത്രക്രിയ എന്നീ മേഖലകളിലെ പുതിയ രീതികൾ അടുത്തറിയേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിൽ ബോർഡ് ഓഫ് ജനറൽ സർജറിയുടെ പതിനെട്ടാമത് സമ്മേളനത്തിലും സെവൻത് ഫോറത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി. വൈദഗ്ധ്യവും അറിവും പങ്കുവെക്കാൻ കോൺഫറൻസുകൾ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ അഭിവൃദ്ധി കൈവരിക്കാൻ മികച്ച സംവിധാനങ്ങൾ ഒരുക്കാനുള്ള രാജ്യത്തിന്റെ വ്യഗ്രതയുടെ പ്രതിഫലനമാണ് ഈ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു ശസ്ത്രക്രിയ, ഉദരപ്രശ്നങ്ങൾ, പൊണ്ണത്തടി, വൻകുടൽ തുടങ്ങിയവയുടെ ശസ്ത്രക്രിയ ചർച്ചചെയ്യുന്ന പ്രധാന ഒത്തുചേരലുകളിൽ ഒന്നാണിതെന്നും പറഞ്ഞു.
കുവൈത്ത് ആരോഗ്യ മേഖലയും ലോക മെഡിക്കൽ ബോഡികളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും കാണുന്നതിൽ സന്തോഷമുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത യു.എസ് എംബസിയുടെ ഷർഷെ ദഫേ ജെയിംസ് ഹോൾട്ട്സ്നൈഡർ പറഞ്ഞു. യു.എസും കുവൈത്തും തമ്മിലുള്ള മെഡിക്കൽ, സൈനിക, സിവിലിയൻ മേഖലകൾ തമ്മിലുള്ള ബന്ധവും പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ 400ലധികം പേർ പങ്കെടുത്തതായി കോൺഫറൻസ് ചെയർമാനും കുവൈത്ത് അസോസിയേഷൻ ഓഫ് സർജൻസ് മേധാവിയുമായ ഡോ. മൂസ ഖോർഷിദ് പറഞ്ഞു. ഗവേഷണവുമായി ബന്ധപ്പെട്ട ശിൽപശാലയിൽ 200 ഡോക്ടർമാരുടെ പങ്കാളിത്തവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.