കുവൈത്ത് സിറ്റി: സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിച്ച് കുവൈത്ത്. വളരെ ശ്രദ്ധയോടെ സിറിയയിലെ നിലവിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ കുവൈത്ത്, വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ ഐക്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
സിറിയയുടെ സ്വാതന്ത്ര്യത്തെയും അതിന്റെ പ്രദേശങ്ങളിലെ പരമാധികാരത്തെയും മാനിക്കുകയും സിറിയക്കാരെ സംരക്ഷിക്കുകയും രക്തച്ചൊരിച്ചിൽ തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഉണർത്തി.
സിറിയയുടെ ദേശീയ സ്ഥാപനങ്ങൾ സംരക്ഷിക്കുകയും, സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സംഭാഷണത്തിലൂടെ സുസ്ഥിരത കൈവരിക്കുന്നതിനുള്ള കുവൈത്തിന്റെ പിന്തുണയും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയിൽ അധികാരത്തിലിരുന്ന ബശ്ശാർ അൽ അസദിനെ അട്ടിമറിച്ച് കഴിഞ്ഞ ദിവസം വിമത പക്ഷം അധികാരം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.