ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ‘ഇ​വാ​നി​യ​ൻ ഗ​ൾ​ഫ് മീ​റ്റ് 2022’മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇവാനിയൻ ഗൾഫ് മീറ്റ് 2022 സമാപിച്ചു

കുവൈത്ത് സിറ്റി: വിട്ടുവീഴ്ചയും കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നൽകാൻ സാധിക്കുകയെന്ന് മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്ക വിശ്വാസികളുടെ ഒത്തുചേരൽ 'ഇവാനിയൻ ഗൾഫ് മീറ്റ് 2022'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലിമ-3 എന്ന പേരിൽ ഓൺലൈനായാണ് സംഗമം നടത്തിയത്. 'പ്രവാസി ജീവിതവും ഭാവിവെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ'എന്ന വിഷയത്തെ ആസ്പദമാക്കി ബാബുജി ബത്തേരി സെമിനാർ നയിച്ചു.

പൊതുസമ്മേളനത്തിൽ ക്ലീമീസ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ ഗൾഫ് കോഓഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത്, മുൻ കോഓഡിനേറ്റർമാരായ ഫാ. ഡോ. ജോൺ പടിപുരക്കൽ, ഫാ. മാത്യു കണ്ടത്തിൽ, ഫാ. ഷാജി വാഴയിൽ, ഫാ. ഡോ. റജി മനക്കലേത്ത്, ഫാ. മാത്യൂസ് ആലുമ്മൂട്ടിൽ, ഫാ. ജോഷ്വാ പാറയിൽ, ഫാ. ഫിലിപ് നെല്ലിവിള, ബിജു പാറപ്പുറം, രാജു ഡാനിയേൽ എന്നിവർ സംസാരിച്ചു. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള കലാപരിപാടികളും അരങ്ങേറി. ആയിരത്തിൽപരം അംഗങ്ങൾ പങ്കെടുത്തു.

Tags:    
News Summary - Ivanian Gulf Meet 2022 concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.