അബ്ബാസിയയിലെ ബഖാലക്ക് മുന്നിലെ ചക്ക വിൽപന // ഫോട്ടോ: രാജു ജോസഫ്

കുവൈത്തിലെ 'കേരളത്തിൽ' ചക്ക ചാകര

കുവൈത്ത് സിറ്റി: ഗൾഫിലേക്ക് വരുന്നവർക്ക് അമ്മമാർ നാടൻവിഭവങ്ങൾ കൊടുത്തുവിടുന്നത് പതിവാണ്. ചക്കയും കപ്പയും അച്ചാറും നാടൻ ബീഫുമെല്ലാമായിരുന്നു ഇതിൽ മുഖ്യം. ഇന്നിപ്പോൾ ഗൾഫിൽ കിട്ടാത്തതായി ഒന്നുമില്ല എന്നായി സ്ഥിതി. നാട്ടിൽനിന്ന് വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരുകയും പ്രിയപ്പെട്ടവർക്ക് കൊടുക്കുകയും ചെയ്യുന്നത് സ്നേഹബന്ധം ഊഷ്മളമാക്കാനായി ഇപ്പോഴും തുടരുന്നുവെങ്കിലും നാടൻ വിഭവങ്ങൾക്കായി ആറ്റുനോറ്റ് കാത്തിരിക്കുന്ന അവസ്ഥയൊക്കെ മാറി. തേങ്ങയും മാങ്ങയും ചക്കയും കപ്പയും അടക്കം ഹൈപ്പർ മാർക്കറ്റുകളിലും ബഖാലകളിലുമായി കിട്ടാത്തതൊന്നുമില്ല. കുവൈത്തിലെ കേരളം എന്നറിയപ്പെടുന്ന അബ്ബാസിയയിലൂടെ നടക്കുേമ്പാൾ കാണുന്നതാണ് ഇതോടൊപ്പമുള്ള ചിത്രം.

യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് എതിർവശമുള്ള റോഡിൽ ജനത ജ്വല്ലറിക്ക് സമീപമുള്ള ബഖാലയിൽ കൂട്ടിയിട്ട് കച്ചവടം ചെയ്യുന്നത് നല്ല നാടൻ വരിക്കച്ചക്ക. നല്ല മധുരം. ചൂടപ്പം പോലെ വിറ്റുപോകുന്നു. കിലോക്ക് ഒന്നേകാൽ ദീനാർ കൊടുത്തുവാങ്ങാൻ ആളേറെ. ഹൈപ്പർ മാർക്കറ്റുകളിൽ ചക്ക പൊതുവെ ഉണ്ടാകാറുണ്ട്. നാട്ടിലെ തെരുവുകച്ചവടം പോലെയുള്ള വിൽപന കാണുന്നതുതന്നെ കൗതുകമാണ്. കുവൈത്തിലെ കേരളം എന്നറിയപ്പെടുന്ന സ്ഥലമാണ് അബ്ബാസിയ. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കടകൾക്ക് മലയാളം ബോർഡുകളും പ്രവാസി സംഘടനകളുടെ മലയാളത്തിലുള്ള നോട്ടീസുകളും യഥേഷ്ടം കാണാം.

Tags:    
News Summary - Jack Fruit is common in Abbasiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.