കുവൈത്ത് സിറ്റി: വ്യത്യസ്തയിനം ചക്കകളും വിഭവങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ചക്ക ഫെസ്റ്റിവലിന് തുടക്കം. ബുധനാഴ്ച ആരംഭിച്ച ചക്ക മഹോത്സവം മേയ് മൂന്നുവരെ തുടരും.
ഇന്ത്യ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവയുൾപ്പെടെ ആറു വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള 20ലധികം വ്യത്യസ്ത ചക്കകൾ മേളയിലുണ്ട്. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകളിലും പ്രമോഷൻ ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്ത ചക്കകൾക്കൊപ്പം ഫ്രഷ്-കട്ട് ചക്ക, ചക്ക വിഭവങ്ങൾ, ചക്കപ്പായസം, കേക്കുകൾ, ലഘുഭക്ഷണങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങളും ആസ്വദിക്കാം. വിഭവങ്ങൾ വാങ്ങുന്നതിനൊപ്പം ചക്കകൊണ്ടുള്ള വ്യത്യസ്തമായ പാചക സാധ്യതകൾ അനുഭവിക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും ചക്ക ഫെസ്റ്റിവൽ നടത്തുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റിന് അതിയായ സന്തോഷമുണ്ടെന്ന് ലുലു വക്താവ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളും അതുല്യമായ പാചകാനുഭവങ്ങളും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ചക്ക ഫെസ്റ്റിവൽ ആ പ്രതിബദ്ധതയുടെ തെളിവാണ്. ഈ പോഷകസമൃദ്ധമായ പഴത്തിന്റെ വൈവിധ്യവും രുചിയും ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതിൽ സന്തുഷ്ടരാണെന്നും ലുലു അറിയിച്ചു. ചക്ക ഫെസ്റ്റിവൽ ഇതിനകം നിരവധി ഉപഭോക്താക്കളെ ആകർഷിച്ചിട്ടുണ്ട്. മലയാളിയുടെ ഗൃഹാതുര രുചികളിൽ ഒന്നുകൂടിയാണ് ചക്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.