കുവൈത്ത്: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും സംഘവും ജിദ്ദയിൽവെച്ച് നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ പങ്കെടുക്കാനായി ശനിയാഴ്ച രാവിലെ സൗദി അറേബ്യയിലെത്തി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അനുഗമിക്കുന്ന ദൗത്യസംഘത്തിന്റെ തലവനും മക്ക ഡെപ്യൂട്ടി ഗവർണറുമായ പ്രിൻസ് ബാദർ ബിൻ സുൽത്താൻ, സൗദിയിലെ കുവൈത്ത് അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദ്, കുവൈത്തിലെ സൗദി അംബാസഡർ ഷൈഖ് അലി അൽ-ഖാലിദ് അൽ-ജാബിർ അൽ-സബാഹ് എന്നിവർ ചേർന്ന് കുവൈത്ത് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.ജി.സി.സി രാജ്യങ്ങൾക്കു പുറമെ അമേരിക്ക, ജോർഡൻ, ഈജിപ്ത്, ഇറാഖ് എന്നിവയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
കുവൈത്ത്: ജിദ്ദ ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗദിയിലെത്തിയ കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ശനിയാഴ്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനെ സന്ദർശിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ അഭിമുഖത്തിൽ കിരീടാവകാശി യു.എ.ഇ പ്രസിഡന്റിനെ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതും ജി.സി.സി രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളും ചർച്ചയായി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കുവൈത്ത്: ജിദ്ദ ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗദി അറേബ്യയിലെത്തിയ കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ - അഹമ്മദ് അൽ - ജാബിർ അൽ - സബാഹ് ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ - സീസിയെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും സന്ദർശിച്ചു. സന്ദർശനത്തിൽ കുവൈത്ത് അമീറിന്റെ ആശംസകൾ ഇരുവരെയും കിരീടാവകാശി അറിയിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും വിവിധ വിഷയങ്ങളിൽ അറബ് രാജ്യങ്ങളുടെ ഒരുമിച്ചുള്ള ഇടപെടലുകളും കൂടിക്കാഴ്ചകളിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.