കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്സറികളിൽ പരിശോധന നടത്താൻ സംയുക്ത സമിതി രൂപവത്കരിച്ചു. സാമൂഹികക്ഷേമ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവയിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപവത്കരിച്ചത്. കുട്ടികളുടെ സുരക്ഷക്കും വളർച്ചക്കും ആവശ്യമായ സംവിധാനങ്ങൾ നഴ്സറികളിൽ ഒരുക്കിയിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. കുട്ടികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള സർക്കാറിെൻറ കർമപദ്ധതിയുടെ ഭാഗമായാണ് സംയുക്ത സമിതി രൂപവത്കരണം. സ്വകാര്യ നഴ്സറികളിൽ സമിതിയംഗങ്ങൾ പരിശോധനക്കെത്തും. സ്വകാര്യമേഖലകളില്‍ 600 നഴ്സറികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ കെട്ടിടങ്ങളും പ്രവര്‍ത്തനവും വകുപ്പ് അധികൃതര്‍ വരുംദിവസങ്ങളില്‍ നേരിെട്ടത്തി പരിശോധിക്കും.
നഴ്സറികളുടെ ധാരാളിത്തം കാരണം പുതിയ ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ തീരുമാനങ്ങള്‍ക്കുശേഷം മാത്രമേ ലൈസന്‍സുകള്‍ നല്‍കുകയുള്ളൂ. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നഴ്സറികള്‍ നിയമം ലംഘിച്ചാൽ ലൈസന്‍സ് റദ്ദാക്കുമെന്നും സാമൂഹികക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ ചില നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നത് താമസകേന്ദ്രങ്ങളോടു ചുറ്റിപ്പറ്റിയാണ്. ഇത്തരം നഴ്സറികളിലെ കുട്ടികളുടെ ശബ്ദം താമസക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്. മാത്രമല്ല, കുട്ടികളുടെ സുരക്ഷക്കാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും ഇത്തരം നഴ്സറികളിലില്ല എന്നതും വകുപ്പിെൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവയെല്ലാം കണ്ടെത്തി പരിഹരിക്കാനുള്ള ഉത്തരവാദിത്തം പുതിയ സമിതിക്കുണ്ടാകും. സുപ്രീം കൗൺസിൽ ഫോർ ഫാമിലി കഴിഞ്ഞ യോഗത്തിൽ സ്ത്രീകളുടെ ശാക്തീകരണത്തിനും ഗാർഹിക പീഡനങ്ങൾ തടയാനും ലക്ഷ്യമിട്ട് സംയുക്ത സമിതി രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.