കുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രിയപ്പെട്ട മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തിൽ വിജയകരമായ പത്ത് വർഷം പൂർത്തിയാക്കി. വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് സിറ്റിയിൽ പുതിയ ഹെഡ് ക്വാർേട്ടഴ്സ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. അർപ്പണമനോഭാവവും വിശ്വാസ്യതയും കൈമുതലാക്കി, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വളർച്ചയുടെ പാതയിൽ മുന്നേറുകയാണെന്ന് മാനേജിങ് ഡയറക്ടർ ആന്റണി വർഗീസ് ആഘോഷ പരിപാടിയിൽ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് അത്യാധുനികവും സുരക്ഷിതവുമായ സേവനങ്ങൾ നൽകുക എന്ന ജോയ് ആലുക്കാസിന്റെ തത്ത്വവുമായി മുന്നാട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ (ഇന്റർനാഷനൽ ഓപറേഷൻസ്) ജസ്റ്റിൻ സണ്ണി, മാർക്കറ്റിങ് മാനേജർ (ഇന്റർനാഷനൽ ഓപറേഷൻസ്) ദിലീപ്, ജോയ് ആലുക്കാസ് ജ്വല്ലറി കുവൈത്ത് റീജ്യനൽ മാനേജർ വിനോദ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷറഫ് അലി ജലാലുദ്ദീൻ, ഏരിയ മാനേജർമാർ, മാർക്കറ്റിങ് മാനേജർമാർ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാർ, സ്റ്റാഫുകൾ എന്നിവർ സന്നിഹിതരായി.
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ബിസിനസ് പങ്കാളികൾ, വ്യവസായ പ്രമുഖർ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും വാർഷിക ആഘോഷത്തിൽ പങ്കുചേർന്നു. കമ്പനിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് അവാർഡുകളും, 2022 സാമ്പത്തികവർഷം മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാഫുകൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.