കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തിലെ 14ാമത് ബ്രാഞ്ച് ഫഹാഹീലിൽ തുറന്നു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. എംബസി ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹ്മദ് ഖാൻ സൂരി, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിെൻറ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾ വിപുലപ്പെടുന്നത് കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക് രാജ്യം വരുന്നതിെൻറ സൂചനയാണെന്നും അംബാസഡർ പറഞ്ഞു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ അഷ്റഫ് അലി ജലാലുദ്ദീൻ, അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ജോയ് ആലുക്കാസ് ജ്വല്ലറി റീജനൽ ജനറൽ മാനേജർ വിനോദ്കുമാർ, ബ്രാഞ്ച് മാനേജർമാർ, മാർക്കറ്റിങ് ടീം, ഒാഫിസ് സ്റ്റാഫ് മേധാവികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ ബ്രാഞ്ചുകൾ തുറന്ന് ജനങ്ങൾക്ക് പണമയക്കലും മറ്റു സാമ്പത്തിക സേവനങ്ങളും എളുപ്പമാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും കോവിഡ് സാഹചര്യം ദിനേന മെച്ചപ്പെട്ടുവരുകയാണെന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആൻറണി ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.