കുവൈത്ത് സിറ്റി: മൂന്നുവർഷം കൊണ്ട് 4,60,62,000 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കേ രള ഇസ്ലാമിക് ഗ്രൂപ് (കെ.െഎ.ജി) കുവൈത്തിന് കീഴിലുള്ള ‘കനിവ്’ സോഷ്യൽ റിലീഫ് സെൽ മാതൃക യായി. ഒാരോ മാസവും കനിവ് വരിക്കാരിൽനിന്നും സഹകാരികളിൽനിന്നും ശേഖരിക്കുന്ന ചെറിയ തുകയാണ് ‘കനിവി’െൻറ വരുമാനം. പ്രാദേശിക യൂനിറ്റുകൾ വഴി ലഭിക്കുന്ന സഹായ അപേക്ഷകളിൽ ആവശ്യമായ അന്വേഷണം നടത്തി കേന്ദ്ര കമ്മിറ്റി മാസാന്ത യോഗം ചേർന്ന് അനിവാര്യതയും ഫണ്ട് ലഭ്യതയും പരിഗണിച്ചാണ് സഹായം അനുവദിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ കനിവ് അവസാന മൂന്നു വർഷത്തിനിടെ 2,07,280.6 ദീനാറിെൻറ (അതത് സമയത്തെ മൂല്യം കണക്കാക്കുേമ്പാൾ 4,60,62,000 രൂപ) സഹായമാണ് നൽകിയത്. ചികിത്സ സഹായം (31,722 ദീനാർ), വിമാന ടിക്കറ്റ് (3700), കടബാധ്യത തീർക്കൽ (7930), ഇഖാമ (4229), തൊഴിൽനഷ്ടം (2115), വിദ്യാഭ്യാസം (3172), ഭവന നിർമാണം (4600), സ്കൂൾ കിറ്റ് (22,243), ഖുർബാനി (29,401), ഫിത്ർ സകാത് (15,871), ബ്ലാങ്കറ്റ് വിതരണം (7756), ബൈത്തുസ്സകാത് (3322), സ്കൂൾ പ്രോജക്ട് (5086) എന്നിവക്ക് സഹായം നൽകി. റോഹിങ്ക്യ (3132), ഗസ്സ (4932) എന്നിങ്ങനെ അന്താരാഷ്ട്ര തലത്തിൽ അഭയാർഥികൾക്കായും കനിവിെൻറ കൈനീട്ടമുണ്ടായി. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 23,797 ദീനാർ നൽകിയപ്പോൾ ബിഹാർ പ്രളയദുരിതാശ്വാസത്തിനും 538 ദീനാർ നൽകി.
കുവൈത്തിലെ മലയാളി ഫുട്ബാള്‍ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും കൂട്ടായ്മയായ കെഫാകിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് തട്ടുകട നടത്തി ഉത്തരേന്ത്യയില്‍ സ്കൂള്‍ നിർമാണ പദ്ധതിയിലേക്കായി 12 ലക്ഷം രൂപ സ്വരൂപിച്ചു നല്കി. കഴിഞ്ഞ വർഷം (6913) ദീനാർ തട്ടുകട വരുമാനത്തിലൂടെ ഡല്‍ഹി ശിഫ ആശുപത്രിയിലെ ഡയാലിസിസ് മെഷീൻ പദ്ധതിക്ക് നൽകിയിരുന്നു. അപേക്ഷകൾ വർധിച്ചുവരുന്നതുകാരണം വരുമാനം വിപുലീകരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇൗ വർഷത്തെ ബ്രോഷർ ബി.ഇ.സി ജനറൽ മാനേജർ മാത്യൂസ് വർഗീസ് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ മുൻതസിർ മജീദിന് നൽകി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.