കുവൈത്ത് സിറ്റി: കേരളപ്പിറവിയോടനുബന്ധിച്ച് കുവൈത്ത് കരിങ്കുന്നം അസോസിയേഷൻ, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മ, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എന്നിവ സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആറുവരെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 144 പേർ രക്തം ദാനം ചെയ്തു. അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ സ്മരണാർഥം കൂടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുവൈത്ത് കരിങ്കുന്നം അസോസിയേഷൻ രക്ഷാധികാരി ജോഷി മാരിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കര കേരളപ്പിറവി സന്ദേശം നൽകി. കലിക ബഷീർ, ദീപ്തേഷ്, രാജൻ തോട്ടത്തിൽ, ജയ്സൺ വിച്ചാട്ട് എന്നിവർ സംസാരിച്ചു. കരിങ്കുന്നം അസോസിയേഷൻ പ്രസിഡൻറ് ജയേഷ് തോട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. രഘുബാൽ ബി.ഡി.കെ സ്വാഗതവും നിമിഷ് കാവാലം നന്ദിയും പറഞ്ഞു.
നളിനാക്ഷൻ, ദീപുചന്ദ്രൻ, ജെയ്സൺ മേലേടം, രമ്യ ജെയ്സൺ, റെജി, ദീപു, ജെനി, ജെയ്‌സ്, ലിസ്റ്റിൻ, റിനു, റിൻറു, സോഫി രാജൻ, വേണുഗോപാൽ, ആ.ജെ രാജേഷ്, തോമസ് ജോൺ അടൂർ, മുനീർ, രജീഷ് ലാൽ, രഞ്ജിത്, സതീഷ്, പ്രവീൺ, മൻസൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വിവിധ സംഘടനകളുമായി സഹകരിച്ച് ഓരോ വിശേഷദിനങ്ങളിലും രക്തദാന ക്യാമ്പ് നടത്തുകയാണ് ബി.ഡി.കെയുടെ ലക്ഷ്യം. സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരും അടിയന്തര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബി.ഡി.കെ കുവൈത്തിെൻറ 69997588, 51510076 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.