കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി ലീഡർ കെ. കരുണാകരൻ കർമ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൈമാറി. ഒ.സി.എസ് കുവൈത്ത് സി.എഫ്.ഒ ഷാജി ജോബി പുരസ്കാരം കൈമാറി. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര സന്ധ്യ ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
മികച്ച പാർലമെന്റേറിയനുള്ള പ്രഥമ ലീഡർ കെ. കരുണാകരൻ കർമ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, സാമുവൽ ചാക്കോ, ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമൺ, മനോജ് ചണ്ണപ്പേട്ട, ബിനു ചെമ്പാലയം, രാജീവ് നാടുവിലേമുറി, മാത്യു ചെന്നിത്തല, ഷിബു ചെറിയാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
ബിജി പള്ളിക്കൽ, കലേഷ് ബി. പിള്ള, ജോൺ വർഗീസ്, ജോൺസി സാമുവേൽ, ഹരി പത്തിയൂർ, കുര്യൻ തോമസ്, സാബു തോമസ്, സാബു കൊച്ചുകുഞ്ഞ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം കൺവീനറും ഒ.ഐ.സി.സി ആലപ്പുഴ ജില്ല യൂത്ത് വിങ് പ്രസിഡന്റുമായ മനോജ് റോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.