കുവൈത്ത് സിറ്റി: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി നിരീക്ഷണം ഭരണഘടനക്ക് നിരക്കാത്തതാണെന്ന് ഐ.സി.എഫ് കുവൈത്ത് അഭിപ്രായപ്പെട്ടു. ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന മൗലികാവകാശമാണ്.
സ്കൂളിന്റെയും രാജ്യത്തിന്റെയും നിയമങ്ങൾ പാലിച്ചും മറ്റു വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയും തലമറച്ച് സ്കൂളിൽ ഹാജരാകുന്ന പെൺകുട്ടികളെ വിലക്കിയ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടപടി ഭരണഘടന വിരുദ്ധമാണ്. അതിനെ ചോദ്യം ചെയ്യുമ്പോൾ ഭരണഘടന ഉയർത്തിപ്പിടിച്ച് പരാതിക്കാർക്ക് നീതി ലഭ്യമാക്കുന്നതിന് പകരം ഭരണഘടനയെ അപഹസിക്കുകയും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ച് ഒരറിവുമില്ലാതെ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന കോടതി നടപടി കീഴ്വഴക്കങ്ങൾക്ക് വിരുദ്ധവും തെറ്റായതുമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര സ്വാഗതവും ബഷീർ അണ്ടിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.