കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ ക്രിസ്മസ്, പുതുവത്സരാഘോഷം ഒാൺലൈനായി സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് മാത്തൂർ സ്വാഗതം പറഞ്ഞു. ഉപദേശക സമിതിയംഗം എം.എം. സുബൈർ സാേങ്കതിക കാര്യങ്ങൾ നിയന്ത്രിച്ചു. അൽമുല്ല എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ ജോൺ സൈമൺ മുഖ്യാതിഥിയായി.
ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയ്യൂബ് കച്ചേരി, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെംബർ കൃഷ്ണൻ കടലുണ്ടി, ബഷീർ ബത്ത, ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട, വൈസ് പ്രസിഡൻറുമാരായ അസീസ് തിക്കോടി, സഹീർ ആലക്കൽ, വിമൻസ് ഫോറം പ്രസിഡൻറ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി ആഷിക ഫിറോസ്, കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ, ഫഹാഹീൽ ഏരിയ പ്രസിഡൻറ് റൗഫ് പയ്യോളി, ഫർവാനിയ ഏരിയ പ്രസിഡൻറ് മൻസൂർ ആലക്കൽ, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി കെ.ടി. സമീർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ട്രഷറർ സന്തോഷ് പുനത്തിൽ നന്ദി പറഞ്ഞു.
ഗായകൻ പ്രകാശ് മണ്ണൂർ, നാട്ടിൽനിന്ന് റാഫി കല്ലായി, സമീർ വെള്ളയിൽ, ബഷീർ ബത്ത, അനസ് പുതിയോട്ടിൽ, ധർമരാജ്, റിതുപർണ നായർ, തുളസീധരൻ, ഋഷികേഷ് നായർ, ഷാഹിന സുബൈർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. താര തുളസീധരൻ, ധർമിത ധർമരാജ്, സാഷ സന്തോഷ്, സൽഫ റഹ്മാൻ, മറിയം ഷാദ, ആന്ദ്രേ മാറിയ ജിൻസ് എന്നിവരുടെ നൃത്തവും കൃഷ്ണൻ കടലുണ്ടി, കെ.ടി. സമീർ എന്നിവരുടെ കവിതാലാപനവുമുണ്ടായി. ടി.എം. പ്രജു, സാജിത നസീർ എന്നിവർ നൃത്തം ഏകോപിപ്പിച്ചു. ഇ.പി. ഷഹീർ ടെക്നിക്കൽ അസിസ്റ്റൻറായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.