കുവൈത്ത്സിറ്റി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അബ്ബാസിയ ഏരിയ കമ്മിറ്റിയും മെഡിക്കൽ വിങ്ങും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. അസീസ് തിക്കോടി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
‘പ്രവാസ ലോകത്തെ ആകസ്മിക മരണങ്ങൾ’ എന്ന വിഷയത്തിൽ മെഡിക്കൽ വിങ് കൺവീനർ വിജേഷ് വേലായുധനും പ്രവാസവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ ശ്യാം പ്രസാദും ക്ലാസുകൾ അവതരിപ്പിച്ചു. സൗജന്യ പ്രമേഹ, രക്തസമ്മർദ നിർണയ പരിശോധനയും നടന്നു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. ഏരിയ ജനറൽ സെക്രട്ടറി പി.എസ്. ഷമീർ സ്വാഗതവും ട്രഷറർ വിനയൻ നന്ദിയും പറഞ്ഞു. ചിന്നു ശ്യാം, രജിത, സന്ധ്യ ഷിജിത്, സാജിദ നസീർ, ഷിഫാന, റെമി ജമാൽ, അഖിൽ ബാലൻ, അശീഖ ഫിറോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.