കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024 - 2025 വർഷത്തെ മെംബർഷിപ് കാമ്പയിന് തുടക്കം. ആദ്യ മെംബർഷിപ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ നിന്ന് അഡ്വൈസറി ബോർഡ് മെംബർ കൃഷ്ണൻ കടലുണ്ടി ഏറ്റുവാങ്ങി. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന മെംബർഷിപ് വിതരണ ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
2023ൽ കെ.ഡി.എൻ.എ മെമ്പർ ആയിരിക്കെ മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്ക് കെ.ഡി.എൻ.എ സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വീതം നൽകി.
കഴിഞ്ഞ വർഷം അസോസിയേഷനിൽപ്പെട്ടവരും അല്ലാത്തവരുമായ നിരവധി പേർക്ക് സാമ്പത്തിക-ചികിത്സാ സഹായങ്ങൾ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് കെ.ഡി.എൻ.എ മെഡിക്കൽ വിങ് ജനറൽ കൺവീനർ ശ്യാം പ്രസാദ്, കൺവീനർ വിജേഷ് വേലായുധൻ എന്നിവർ നേതൃത്വം നൽകി.
സുരേഷ് മാത്തൂർ, അസീസ് തിക്കോടി, ഷിജിത് കുമാർ, പ്രജു ടി.എം, ലീന റഹ്മാൻ, ശ്യാം പ്രസാദ്, സന്ധ്യ ഷിജിത് എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.