കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) പിക്നിക് കബ്ദിൽ നടന്നു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷിജിത് ചിറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജോയന്റ് കൺവീനർ പി.എസ്. ഷമീർ സ്വാഗതവും ജോയന്റ് കൺവീനർ ഷെബിൻ പട്ടേരി നന്ദിയും പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സമീർ വെള്ളയിൽ, റാഫി കല്ലായി, അയാൻ മാത്തൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഇലിയാസ് തോട്ടത്തിൽ, റൗഫ് പയ്യോളി, ഹമീദ് പാലേരി, അഷറഫ്, ശ്യാം പ്രസാദ്, അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ, റജീഷ് സ്രാങ്കിന്റകം, കെ.ടി. സമീർ, ഷംസീർ വി.എ, വിനയൻ, രാമചന്ദ്രൻ പെരിങ്ങൊളം, ഹനീഫ കുറ്റിച്ചിറ, പ്രത്യുപ്നൻ, ഷൗക്കത്ത് അലി, അനു സുൽഫി, ചിന്നു ശ്യാം, അഷീക ഫിറോസ്, ഷഫാന സമീർ, റെമി ജമാൽ, രജിത തുളസി, ഷാജഹാൻ താഴെ കളത്തിൽ, സൗദ ഇബ്രാഹിം, ജെസ്സി സമീർ, മിർഷ ജമാൽ, മുഹമ്മദ് അസീം ഷമീർ, ഷറഫുദ്ദിൻ, ശ്യാം പ്രസാദ് എന്നിവർ സംഗമം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.