കെ.​ഡി.​എ​ൻ.​എ വി​മ​ൻ​സ് ഫോ​റം കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഷാ​ഹി​ന സു​ബൈ​ർ സം​സാ​രി​ക്കു​ന്നു

കെ.ഡി.എൻ.എ വിമൻസ് ഫോറം കേരളപ്പിറവി ആഘോഷം

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിമൻസ് ഫോറം കേരളപ്പിറവി ആഘോഷിച്ചു.ഗ്രാൻഡ് ഹൈപർ ഡയറക്ടർ അയൂബ് കേച്ചേരി ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ അധ്യക്ഷത വഹിച്ചു.കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി സുബൈർ, ജയലളിത കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രജിത തുളസീധരൻ വിമൻസ് ഫോറം പ്രവർത്തനം വിശദീകരിച്ചു.

പ്രോഗ്രാം ജോയന്റ് കൺവീനർ സന്ധ്യ ഷിജിത് സ്വാഗതവും ട്രഷറർ അൻഷീറ സുൽഫിക്കർ നന്ദിയും പറഞ്ഞു. സംഘടനയുടെ മുഖ്യ പ്രായോജകരായ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ സംബന്ധിച്ചു.കുട്ടികൾക്കും വനിതകൾക്കും ഗെയിംസ്, ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി.സക്കീന അഷ്‌റഫ്, ജിഷ സുരേഷ്, റാഫിയ അനസ്, ലീന റഹ്മാൻ, ജുനൈദ റൗഫ്, സാജിത നസീർ, ദില്ലാറ ധർമരാജ്, റെമി ജമാൽ, ഷഫാന സമീർ, സാജിറ റാഫി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KDNA Women's Forum Keralapiravi Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.