കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) കെഫാക്കുമായി സഹകരിച്ച് നടത്തിയ ‘സിറ്റി ക്ലിനിക് ഷൂട്ട്- 2024’ ഫുട്ബാൾ ടൂർണമെൻ്റിൽ കേരള ചാലഞ്ചേഴ്സ് ജേതാക്കൾ. മിഷ്രിഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ ലക്കിസ്റ്റാർ ഫർവാനിയയെ പരാജയപ്പെടുത്തിയാണ് നേട്ടം.
ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് സെക്കൻഡ് റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. ടൂർണമെൻറ് കിക്കോഫ് കെ.ഇ.എ മുഖ്യ രക്ഷാധികാരി എം.കെ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് ആമുഖ പ്രസംഗവും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്ലം സ്വാഗതവും പറഞ്ഞു. സിറ്റി ക്ലിനിക്ക് പ്രതിനിധി സതീഷ് മഞ്ഞപ്പ, അജിത് എബ്രഹാം, സുനിൽ ജോസ്, പി.വി. സാജിദ്, അബ്ദുൽ റഷീദ് കൊയിലാണ്ടി, മൻസൂർ കുന്നത്തേരി, ടി.വി. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
ടൂർണമെന്റ് മുഖ്യ കോഓഡിനേറ്റർ എൻ.ആർ. ആഷിഖ് നന്ദി പറഞ്ഞു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സിബിൻ (കേരള ചാലഞ്ചേഴ്സ്),ടോപ് സ്കോറർ ശ്യാം (ലക്കി സ്റ്റാർ ഫർവാനിയ), മികച്ച ഗോൾ കീപ്പർ അഫ്രീദി (കേരള ചാലഞ്ചേഴ്സ്), ഡിഫെൻഡറായി ഫാസിൽ (ലക്കിസ്റ്റാർ, ഫർവാനിയ)എന്നിവരെ തിരഞ്ഞെടുത്തു. ജേതാക്കൾക്ക് അജിത് എബ്രഹാം,യാക്കൂബ് എലത്തൂർ, മുഹമ്മദ് അസ്ലം, ഹബീബ് എടേക്കാട്, പി.വി. സാജിദ്, യാക്കൂബ് എലത്തൂർ,മുനീർ മക്കാരി, എൻ. അബ്ദുൽ ഖാദർ, എൻ. സിദ്ദീഖ്, ബഷീർ ബാത്ത, എൻ. ഫിറോസ് എന്നിവർ ട്രോഫിയും പ്രൈസ് മണിയും കൈമാറി. എൻ. അർഷദ്, എം.കെ. നാസർ, മുനീർ മക്കാരി, കെ.സി. നൗഷാദ്, കെ.ടി. ഹരിദാസ്, സലീം കൂളൻറ്സ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.